രാജ്യസഭ: മത്സരിക്കാനില്ലെന്ന്​ ​െയച്ചൂരി, ചർച്ചയാക്കാൻ ബംഗാൾ ഘടകം

രാജ്യസഭ: മത്സരിക്കാനില്ലെന്ന് െയച്ചൂരി, ചർച്ചയാക്കാൻ ബംഗാൾ ഘടകം ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭ സ്ഥാനാർഥിത്വവിഷയം പാർട്ടി കേന്ദ്രകമ്മിറ്റിയിൽ ചർച്ചയാവും. താൻ മത്സരിക്കാനില്ലെന്ന് െയച്ചൂരിതന്നെ ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും വിഷയം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യണമെന്ന നിലപാടിലാണ് ബംഗാൾ ഘടകം. വി.എസ്. അച്യുതാനന്ദനും വിഷയത്തിൽ ബംഗാൾ ഘടകത്തിനൊപ്പം ചേരുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ ബി.ജെ.പിയെയും സംഘ്പരിവാറിനെയും എതിർക്കുന്നതിൽ 21ാം പാർട്ടി കോൺഗ്രസ് എടുത്ത തീരുമാനവും സി.പി.എമ്മി​െൻറ അടവുനയവും തമ്മിൽ പൊരുത്തക്കേടുണ്ടോ എന്ന് ചർച്ച ചെയ്യണമെന്ന നിലപാടിലാണ് വി.എസ് എന്നാണ് അദ്ദേഹത്തോടടുത്ത കേന്ദ്രങ്ങൾ നൽകുന്ന സൂചന. തിങ്കളാഴ്ച ചേർന്ന കേന്ദ്രകമ്മിറ്റിയിൽ യെച്ചൂരി വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയില്ല. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വിഷയം പരിഗണിക്കാനാണ് സാധ്യത. പശ്ചിമ ബംഗാളിൽ നിന്ന് ഒഴിവ് വരുന്ന രാജ്യസഭസീറ്റിൽ കോൺഗ്രസ് പിന്തുണയോടെ യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന കഴിഞ്ഞ പോളിറ്റ്ബ്യൂേറായുടെ തീരുമാനം സി.സിയിൽ റിപ്പോർട്ട് ചെയ്യും. സംഘടനാരംഗത്ത് നിൽക്കേണ്ട ജനറൽ സെക്രട്ടറി പാർലമ​െൻററി രംഗത്ത് പ്രവർത്തിക്കരുതെന്നും കോൺഗ്രസിനെയും ബി.ജെ.പിയെയും എതിർക്കണമെന്ന തീരുമാനത്തിന് വിരുദ്ധമായി കോൺഗ്രസ് പിന്തുണ സ്വീകരിച്ച് മത്സരിക്കരുതെന്നുമാണ് പി.ബിയിൽ ഭൂരിപക്ഷവും നിലപാടെടുത്തത്. പി.ബി നിലപാടിനനുസിച്ച് മത്സര രംഗത്തുണ്ടാവില്ലെന്ന് യെച്ചൂരിയും പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ, ബംഗാൾ ഘടകവും മുതിർന്ന നേതാവായ വി.എസും അടക്കം പാർലമ​െൻറിൽ യെച്ചൂരി വേണമെന്ന നിലപാട് സി.സിയിൽ സ്വീകരിക്കുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് െയച്ചൂരി വീണ്ടും അഭിപ്രായം പരസ്യമാക്കിയത്. 'താൻ രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്നും ഇക്കാര്യം കേന്ദ്രകമ്മിറ്റിയെ അറിയിക്കുമെന്നു'മാണ് യെച്ചൂരി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ത​െൻറ നിശ്ശബ്ദത സി.സിയിൽ ശക്തമായ വാദപ്രതിവാദങ്ങൾക്ക് ഇടനൽകുമോയെന്ന ആശങ്ക യെച്ചൂരിക്കുമുണ്ട്. ത​െൻറ പേരിൽ വിഭാഗീയചർച്ച വേണ്ടെന്ന നിലപാടാണ് യെച്ചൂരിക്ക്. കേന്ദ്രകമ്മിറ്റിയിൽ ചർച്ച ഉണ്ടാവുകയാണെങ്കിൽ വി.എസ് ത​െൻറ നിലപാട് വ്യക്തമാക്കുന്ന കുറിപ്പ് നൽകുമെന്നാണ് അറിവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.