മുസ്‌ലിംലീഗ്​ കൗൺസിൽ യോഗം

തളിപ്പറമ്പ്: നിയോജകമണ്ഡലം മുസ്‌ലിംലീഗ് കൗൺസിൽ യോഗം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.വി. മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അബ്ദുഹ്മാൻ അധ്യക്ഷതവഹിച്ചു. സ്വതന്ത്ര കർഷകസംഘം സംസ്ഥാന ജന. സെക്രട്ടറി ടി.പി. മമ്മു, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, മഹമൂദ് അള്ളാംകുളം, പി.കെ. സുബൈർ, റഫീഖ് മാസ്റ്റർ, കെ.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു. സി.പി.വി. അബ്ദുല്ല സ്വാഗതവും കെ. മുസ്തഫ ഹാജി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി.പി.വി. അബ്ദുല്ല (പ്രസി.), പി. മുഹമ്മദ് ഇഖ്ബാൽ (ജന. സെക്ര.), ഒ.പി. ഇബ്രാഹിംകുട്ടി (ട്രഷ.), കോയി മുസ്തഫ ഹാജി, അബൂബക്കർ വായാട്, ടി.വി. ഹസൈനാർ, കെ.വി. അബൂബക്കർ ഹാജി (വൈസ് പ്രസി.), സമദ് കടമ്പേരി, എം. അഹമ്മദ്, ഹംസ മൗലവി പള്ളിപ്പറമ്പ്, സി.കെ. മഹമൂദ് (ജോ. സെക്ര.). മാല കവരാൻ ശ്രമം; യുവാവ് പിടിയിൽ തളിപ്പറമ്പ്: ബസ്സ്റ്റാൻഡിൽ സ്ത്രീകളുടെ മാല കവരാൻ ശ്രമിച്ച തമിഴ്നാട്ടുകാരനായ യുവാവിനെ ഓടിച്ചിട്ട് പിടിച്ച് പൊലീസിനെ ഏൽപിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. യുവാവ് മാലപൊട്ടിക്കാനായി സ്ത്രീകളെ കയറിപ്പിടിക്കുകയായിരുന്നു. ഇവർ ബഹളംവെച്ചതോടെ ഹോംഗാർഡും കച്ചവടക്കാരും ഓടിയെത്തുമ്പോഴേക്കും യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന തളിപ്പറമ്പിലെ പത്രലേഖകനായ കെ.എം.ആർ. റിയാസ് ഇയാളെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.