വാഹന അപകടരഹിത ജില്ല: പദ്ധതിക്ക് കണ്ണപുരത്ത് തുടക്കം

ചെറുകുന്ന്: ജില്ലയെ വാഹനാപകടരഹിത ജില്ലയാക്കിമാറ്റാനുള്ള പദ്ധതിക്ക് കണ്ണപുരത്ത് തുടക്കമായി. വർഷം 4500ഓളം പേരാണ് വാഹനാപകടത്തിൽ മരണമടയുന്നത്. പരിക്കേൽക്കുന്നവർ കാൽലക്ഷത്തോളം പേർ വരും. ഇതുമൂലം നിരവധി കുടുംബങ്ങൾ അനാഥമാകുന്നു. സാമ്പത്തികമായി തകരുന്നു. ഈ സാഹചര്യത്തിലാണ് ജില്ല പൊലീസ് മേധാവി ശിവവിക്രം ഐ.പി.എസി​െൻറ നിർദേശപ്രകാരം വാഹനാപകട രഹിത ജില്ല എന്ന സന്ദേശവുമായി പൊലീസ് എസ്.ഐ ടി.വി. ധനഞ്ജയദാസി​െൻറ നേതൃത്വത്തിൽ കണ്ണപുരം ജനമൈത്രി പൊലീസ് രംഗത്തെത്തിയത്. താവം ഈഗിൾ ആർട്സ് ആൻഡ് സ്പൊർട്സ് ക്ലബ്, താവം ഫാത്തിമമാതാ ദേവാലയം, നെഹ്റു യുവകേന്ദ്ര കണ്ണൂർ എന്നിവർ സംയുക്തമായാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങളിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. സ്കൂളുകളിലും കോളജുകളിലും ഗതാഗത ബോധവത്കരണ പരിപാടികളും ക്ലാസും സംഘടിപ്പിക്കും. താവം ഫാത്തിമമാതാ ദേവാലയപരിസരത്ത് നടന്ന ചടങ്ങിൽ ജില്ല പൊലീസ് മേധാവി ശിവവിക്രം ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗതാഗത ബോധവത്കരണ സന്ദേശവുമായി ചെറുകുന്ന്, കണ്ണപുരം, കല്യാശ്ശേരി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ ബൈക്ക് റാലിയും നടന്നു. വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ ബൈക്ക് റാലിയിൽ നിരവധിപേർ സംബന്ധിച്ചു. ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, വളപട്ടണം സി.ഐ എം. കൃഷ്ണൻ, കണ്ണപുരം എസ്.ഐ ടി.വി. ധനഞ്ജയദാസ്, ഫാ. ഇമ്മാനുവൽ ഡിക്സൺ എന്നിവർ സംസാരിച്ചു. നികേഷ് താവം, പി.പി. സന്തോഷ്, സതീഷ് കടാങ്കോട്ട്, ശ്രീജിത്ത് പൊങ്ങാടൻ, ഷാജി മൈക്കിൾ, ടി. ഷിനു, കെ. ലതീഷ്, ഐ.വി. അശ്വിൻ, എം.എം. സൂരജ്, ഇ. ബാലകൃഷ്ണൻ അടുത്തില, എ.വി. സിദ്ദീഖ്, കെ. രാജേഷ് എന്നിവർ നേതൃത്വം നൽകി. വി. മധുസൂദനൻ നായരുടെ ഭാരതീയം എന്ന കവിത പി.കെ. രാജീവൻ അമ്പലപ്പുറം അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.