ബെമലി‍െൻറ ആസ്തി കുറച്ചുകാണിച്ചത് രാജ്യദ്രോഹം –എം.ബി. രാജേഷ്

ബെമലി‍​െൻറ ആസ്തി കുറച്ചുകാണിച്ചത് രാജ്യദ്രോഹം –എം.ബി. രാജേഷ് പാലക്കാട്: പ്രതിരോധ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡി​െൻറ (ബെമൽ)‍ ആസ്തി കുറച്ചുകാണിച്ച് ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം കൊടുംവഞ്ചനയും രാജ്യദ്രോഹവുമെന്ന് എം.ബി. രാജേഷ് എം.പി. ബെമലി‍​െൻറ ആസ്തി ചുരുങ്ങിയത് 50,000 കോടി രൂപ വരുമെന്നും മോദി സർക്കാർ കണക്കാക്കിയത് 518.44 കോടി രൂപ മാത്രമാണെന്നും എം.പി ഫേസ്ബുക് പോസ്റ്റിൽ ആരോപിച്ചു. ബെമൽ വാങ്ങാൻ വരുന്ന സ്വകാര്യ കുത്തകകൾക്ക് കൊള്ളലാഭമുണ്ടാക്കാൻ വേണ്ടിയാണ്. മെഡിക്കൽ കോളജ് കോഴയുടെ ആയിരം മടങ്ങുള്ള അഴിമതിയാണിത്. 50,000 കോടിയുടെ ദേശീയ സ്വത്തിന് വെറും 518 കോടി വിലയിട്ട് കോടികളുടെ അഴിമതിക്ക് കളമൊരുക്കിയവർക്കെതിരെ രാഷ്ട്രീയം മറന്ന് ഒന്നിക്കണം. പാർലമ​െൻറിൽ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയുടെ പകർപ്പും എം.ബി. രാജേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലഭിച്ച മറുപടി പ്രകാരം 33,170 കോടിയുടെ വിപണി മൂല്യമുള്ള 4191.56 ഏക്കർ ഭൂമിക്ക് സർക്കാർ കണക്കാക്കിയത് വെറും 92 കോടി രൂപയാണ്. കഴിഞ്ഞ പത്തുവർഷം രാജ്യത്തി‍​െൻറ ഖജനാവിലേക്ക് ബെമൽ നികുതിയിനത്തിൽ മാത്രം നൽകിയത് 6409. 89 കോടി രൂപയാണ്. ഇക്കഴിഞ്ഞ വർഷം മാത്രം നികുതിയടച്ചത് 693. 46 കോടിയാണ്. അതിനേക്കാൾ 175 കോടി കുറവാണ് മോദി സർക്കാർ കമ്പനിക്കാകെ കണക്കാക്കിയ വില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.