സി.പി.എം പ്രവർത്തകന്​ വെ​േട്ടറ്റു

പാനൂർ: ആർ.എസ്.എസ് ആക്രമണത്തിൽ . പാനൂർ വൈദ്യർപീടികക്ക് സമീപം തുണ്ടിയിൽ അരവിന്ദനാണ് (42) ഇടതുകാലിന് വെേട്ടറ്റത്. വെള്ളിയാഴ്ച രാത്രി എേട്ടാടെ വീട്ടിലേക്കുപോകുന്ന വഴിയിൽവെച്ചാണ് സംഭവം. മാരകായുധങ്ങളുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമിച്ചശേഷം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം െപാലീസിനെ കണ്ട് പിന്തിരിഞ്ഞോടുകയായിരുന്നു. പാനൂർ എസ്.ഐ സുരേഷ് ബാബുവി​െൻറ നേതൃത്വത്തിലാണ് അരവിന്ദനെ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിലെത്തിച്ചത്. പിന്നീട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ബി.ജെ.പി പാനൂർ പഞ്ചായത്ത് പ്രസിഡൻറായിരുന്ന അരവിന്ദൻ ബി.ജെ.പി നേതാവായിരുന്ന ഒ.കെ. വാസുവിനോടൊപ്പമാണ് സി.പി.എമ്മിൽ ചേർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.