ഇൻറർ കൊളീജിയറ്റ് ഗ്രീന്‍ക്വിസ് മത്സരം

ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടികള്‍ചര്‍ സൊസൈറ്റിയുടെയും ഇരിട്ടി മഹാത്മാഗാന്ധി കോളജ് ഭൂമിത്രസേന ക്ലബി​െൻറയും നേതൃത്വത്തില്‍ ചാന്ദ്രദിനത്തി​െൻറ ഭാഗമായി കണ്ണൂര്‍ സര്‍വകലാശാല ഇൻറർ കൊളീജിയറ്റ് ഗ്രീന്‍ക്വിസ് മത്സരം നടത്തി. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കോളജുകളെ പ്രതിനിധാനംചെയ്ത് 28 ടീമുകള്‍ പങ്കെടുത്തു. ജൈവവൈവിധ്യം വിഷയമായി നടത്തിയ ക്വിസ് മത്സരത്തില്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലെ ആല്‍ബി ടോം, കെ.ജിഷ്ണു എന്നിവര്‍ ജേതാക്കളായി. മാനന്തവാടി മേരിമാത കോളജിലെ എം.എസ്.അരുൺ, അനുഷ ടോം എന്നിവര്‍ രണ്ടാം സ്ഥാനവും അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളജിലെ ജെറിന്‍ ജോസഫ് റോയി, ജോയല്‍ ജോസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. മഹാത്മാഗാന്ധി കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.ജെ. മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ സി.എ.അബ്ദുൽ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.അശോകൻ, ട്രഷറര്‍ ഇ.രജീഷ്, വൈസ് ചെയര്‍മാന്‍ എൻ.ജെ. ജോഷി, ഭൂമിത്രസേന ക്ലബ് കോ-ഓഡിനേറ്റര്‍ പി.പ്രിയങ്ക എന്നിവര്‍ സംസാരിച്ചു. സാബു ജോസഫ് നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ കെ.സി.ജോസ് അധ്യക്ഷത വഹിച്ചു. ഭൂമിത്രസേന ക്ലബ് സ്റ്റുഡൻറ് കോ-ഓഡിനേറ്റര്‍ സച്ചുദേവ്, എസ്.നാഥ് എന്നിവര്‍ സംസാരിച്ചു. ഡോ.ഷിജോ എം.ജോസഫ്, ശരത്ചന്ദ്രൻ, ഡോ.വി.അജിത എന്നിവര്‍ സമ്മാനദാനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.