രണ്ടു മാസം മുമ്പ് നിർമിച്ച രാജമുടി-^മലയാംപടി റോഡ് തകർന്നു

രണ്ടു മാസം മുമ്പ് നിർമിച്ച രാജമുടി--മലയാംപടി റോഡ് തകർന്നു കേളകം: മഴയിൽ കണിച്ചാർ പഞ്ചായത്തിലെ ഏഴാം വാർഡിലെ രാജമുടി-മലയാംപടി റോഡ് തകർന്നു. ഇതുവഴിയുള്ള ഏക ബസും സർവിസ് ഭാഗികമാക്കി. രണ്ടു മാസം മുമ്പാണ് ജില്ല പഞ്ചായത്ത് 15 ലക്ഷം രൂപ രാജമുടി--മലയാംപടി റോഡിനായി അനുവദിച്ചത്. 650 മീറ്റർ മാത്രമുള്ള റോഡിൽ ടാറിങ് പ്രവൃത്തി നടക്കുമ്പോൾതന്നെ ക്രമക്കേടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. കനത്ത മഴ പെയ്തതോടെ റോഡിലെ ടാറിങ് ഇളകി കാൽനടയാത്രപോലും ചെയ്യാൻകഴിയാത്ത അവസ്ഥയാണ്. 650 മീറ്ററിന് 15 ലക്ഷം രൂപ വകയിരുത്തി നിർമിച്ച റോഡി​െൻറ അവസ്ഥ അടിയന്തരമായി ബന്ധപ്പെട്ടവർ പരിഹരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.