റാഗിങ്​​: നാല്​ വിദ്യാർഥിനികൾക്കെതിരെ കേസ്​

കാസർകോട്: ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയെ റാഗിങ്ങിനിരയാക്കിയ നാല് സീനിയർ വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് ഗവ. കോളജിലാണ് വിദ്യാർഥിനിക്ക് ദുരനുഭവമുണ്ടായത്. മൂന്നാംവർഷ ബിരുദ വിദ്യാർഥിനികളായ പൂർണിമ (19), സന്ധ്യ (19), ശിൽപ (19), ശരണ്യ (19) എന്നിവർക്കെതിരെയാണ് പ്രിൻസിപ്പലി​െൻറ പരാതിപ്രകാരം കാസർകോട് പൊലീസ് കേസെടുത്തത്. ഒരാഴ്ച മുമ്പാണ് സംഭവം. റാഗിങ്ങിനിരയായ പെൺകുട്ടി ദിവസങ്ങളായി കോളജിൽ പോകാത്തതിനാൽ രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇതേതുടർന്ന് പ്രിൻസിപ്പലിന് പരാതി നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.