ചെറുപുഴ: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോകാന്‍ 2011ല്‍ പള്‍സര്‍ സുനി ആസൂത്രണംചെയ്ത സംഭവത്തില്‍ വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ പാടിയോട്ടുചാല്‍ പൊന്നംവയലിലെ സുനീഷ് (35) അറസ്റ്റിലായപ്പോള്‍ അമ്പരപ്പുമാറാതെ പ്രദേശവാസികള്‍. പ്രദേശത്തെ പൊതുപ്രവര്ത്തകെൻറ മകനായ സുനീഷ് ബസ് ഡ്രൈവര്‍ എന്നനിലക്കാണ് നാട്ടുകാര്‍ക്ക് പരിചിതന്‍. ഏറക്കാലം ചെറുപുഴ-തളിപ്പറമ്പ് റൂട്ടില്‍ സ്വകാര്യ ബസ് ഓടിച്ചിരുന്ന സുനീഷിെൻറ ബസ് വയക്കര ഗവ. ഹയര്‍സെക്കൻഡറി സ്കൂളിെൻറ മതിലിടിച്ച് തകര്‍ത്ത് അപകടത്തില്‍പെട്ടതോടെ കൊച്ചിയിലേക്ക് ജോലിതേടി പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് ഇടക്കൊക്കെ നാട്ടിലെത്തുന്നത് വിലകൂടിയ കാറുകളുമായിട്ടായിരുന്നു. ട്രാവല്‍ കമ്പനിയിലാണ് ജോലിയെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ചിലരോടൊക്കെ കൊച്ചിയില്‍ ഹോട്ടല്‍ ബിസിനസാണെന്നും പറഞ്ഞിരുന്നു. അടുത്തിടെ നാട്ടിലെത്തിയപ്പോഴും താല്‍ക്കാലിക രജിസ്ട്രേഷന്‍ നമ്പറുള്ള പുതിയ ഇന്നോവയുമായാണ് വന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിനു പിന്നാലെ 2011ലെ ആക്രമണക്കേസ് വീണ്ടും ചര്‍ച്ചയായതോടെ കൊച്ചിയിലേക്ക് മടങ്ങാതെ പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസില്‍ സുനീഷ് ഡ്രൈവറായി ജോലിക്ക് കയറുകയായിരുന്നു. ഈ ബസില്‍നിന്നാണ് പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് സുനീഷിനെ പിടികൂടിയത്. നാട്ടില്‍ വല്ലപ്പോഴുമെത്തുന്ന സുനീഷിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരം നാട്ടുകാര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. എന്നാല്‍, പള്‍സര്‍ സുനിയുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ടായിരുന്ന സുനീഷാണ് നടിയെ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ ഏര്‍പ്പെടുത്തിയ ടെമ്പോ ട്രാവലര്‍ ഓടിച്ചിരുന്നതെന്ന് െപാലീസ് കണ്ടെത്തിയതാണ് അറസ്റ്റിലേക്ക് വഴിതുറന്നത്. അതോടൊപ്പം പെരിങ്ങോം, ചീമേനി െപാലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഏതെങ്കിലും കേസുമായി സുനീഷിന് ബന്ധമുണ്ടോ എന്നും െപാലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.