ദിലീപിെൻറ അറസ്റ്റ് വൈകിപ്പിച്ചത് മുഖ്യമന്ത്രി -എം.എം. ഹസൻ കാസര്‍കോട്: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിെൻറ അറസ്റ്റ് വൈകിപ്പിച്ചതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. കാസർകോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നുപറഞ്ഞ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഹസൻ ആവശ്യപ്പെട്ടു. 'അമ്മ'യുടെ ഭരണാധികാരികളും ജനപ്രതിനിധികളുമായ ചിലര്‍ ദിലീപിനെ രക്ഷിക്കാന്‍ ശ്രമിച്ചു. മാധ്യമങ്ങളുടെ ഇടപെടലും ജനങ്ങളുടെ സഹകരണവും ഉണ്ടായതുകൊണ്ട് മാത്രമാണ് പ്രതികൾ പിടിയിലായതെന്ന് അദ്ദേഹം പറഞ്ഞു. ഗോ സംരക്ഷണത്തിെൻറ പേരില്‍ അക്രമം കാട്ടുന്നവര്‍ക്കെതിരെ രാജ്യസഭയിൽ സംസാരിക്കുന്നതിൽനിന്ന് മായാവതിയെ വിലക്കിയതിന് പ്രധാനമന്ത്രിയുടെ മൗനാനുവാദമുണ്ടെന്നും ഹസന്‍ ആരോപിച്ചു. കര്‍ണാടക മുൻ എം.എല്‍.എ ഐവന്‍ ഡിസൂസ, കെ.പി. കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍, വി.ആര്‍. വിദ്യാസാഗര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.