പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു

പയ്യന്നൂർ: മാതൃഭൂമി പയ്യന്നൂർ ലേഖകനായിരുന്ന കെ. രാഘവപ്പൊതുവാളുടെ സ്മരണക്ക് പത്രപ്രവർത്തകർക്ക് നൽകിവരുന്ന സംസ്ഥാനതല അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2016 ജൂലൈ മുതൽ 2017 ജൂൺവരെയുള്ള ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച ലഹരി ഉൾപ്പെടെയുള്ള സാമൂഹികതിന്മകൾക്കെതിരായ റിപ്പോർട്ടുകൾ, ലേഖനങ്ങൾ എന്നിവയാണ് പരിഗണിക്കുക. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാർഡ് െസപ്റ്റംബർ ഏഴിന് നടക്കുന്ന രാഘവപ്പൊതുവാൾ ചരമവാർഷികാചരണത്തിൽ വിതരണം ചെയ്യും. താൽപര്യമുള്ളവർ റിപ്പോർട്ടി​െൻറ ഒറിജിനൽ, മൂന്നു പകർപ്പുകൾ, ജോലിചെയ്യുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ബയോഡാറ്റ എന്നിവസഹിതം എ.കെ.പി. നാരായണൻ, ചെയർമാൻ, കെ. രാഘവപ്പൊതുവാൾ സ്മാരക പുരസ്കാരസമിതി, പി.ഒ. അന്നൂർ, പയ്യന്നൂർ-670307 എന്ന വിലാസത്തിൽ അയക്കണം. അവസാനതീയതി ആഗസ്റ്റ് 10. ഫോൺ: 9495416645.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.