വിദ്യാർഥി സമരം: കേന്ദ്ര സർവകലാശാല അടച്ചിട്ടു

കാസർകോട്: വിദ്യാർഥി സമരം കാരണം കാസർകോട് പെരിയയിലെ കേന്ദ്ര സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന സമരം കാരണം റഗുലർ ക്ലാസുകളും ലൈബ്രറി, ലാബ് തുടങ്ങിയവയുടെ പ്രവർത്തനങ്ങളും തടസ്സപ്പെട്ടതിനാൽ സർവകലാശാലയുടെ എല്ലാ പഠന വിഭാഗങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചതായി രജിസ്ട്രാർ അറിയിച്ചു. അധ്യാപകരും അനധ്യാപക ജീവനക്കാരും ജോലിക്ക് ഹാജരാവണെമന്ന് അറിയിപ്പിൽ വ്യക്തമാക്കി. ഹോസ്റ്റൽ സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.