കിരൺ ബേദി ജനകീയ ലഫ്. ഗവർണര്‍ -^ബി.ജെ.പി

കിരൺ ബേദി ജനകീയ ലഫ്. ഗവർണര്‍ --ബി.ജെ.പി മാഹി: പുതുച്ചേരി ലഫ്. ഗവർണർ കിരൺ ബേദി സത്യസന്ധയായ ഐ.പി.എസ് ഉദ്യോഗസ്ഥയാണെന്നും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ധീരവനിതയാണെന്നും യുവമോർച്ച സംസ്ഥാന പ്രസിഡൻറ് കെ.പി. പ്രകാശ് ബാബു പറഞ്ഞു. ബി.ജെ.പി മാഹി മണ്ഡലം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുച്ചേരി മുഖ്യമന്ത്രിയും കോൺഗ്രസും ഗവർണറെപ്പറ്റി നുണ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. പി.ടി. ദേവരാജൻ അധ്യക്ഷതവഹിച്ചു. വി.പി. സുരേന്ദ്രൻ, ബദറുദ്ദീൻ മനോജ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.