സീറ്റൊഴിവ്​

തലശ്ശേരി: കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിലും മാങ്ങാട്ടുപറമ്പ്, നീലേശ്വരം, പറശ്ശിനിക്കടവ് സ​െൻററുകളിലും നടത്തുന്ന എം.ബി.എ കോഴ്സിന് പട്ടികജാതി-വർഗ സീറ്റുകൾ ഒഴിവുണ്ട്. ഡിമാറ്റ് കെമാറ്റ് കാറ്റ് യോഗ്യതയുള്ളവർ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സർവകലാശാലയുടെ പാലയാട് കാമ്പസിൽ 24ന് രാവിലെ 10ന് ഹാജരാകണം. കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിൽ എം.എ അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സിന് പട്ടികജാതിവിഭാഗത്തിന് രണ്ടു സീറ്റുകൾ ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10.30ന് ഡിപ്പാർട്മ​െൻറിൽ എത്തണം. കണ്ണൂർ സർവകലാശാല സ്കൂൾഒാഫ് ഹെൽത്ത് സയൻസിൽ എം.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി ത്രിവത്സര കോഴ്സിൽ മുസ്ലിം- ഒന്ന്, എസ്.സി, എസ്.ടി -മൂന്ന്, ബി.എച്ച്, ബി.എക്സ്, എൽ.സി -ഒന്ന്, എം.എസ്സി മെഡിക്കൽ മൈക്രോ ബയോളജി കോഴ്സിന് മുസ്ലിം- ഒന്ന്, എസ്.സി, എസ്.ടി -മൂന്നുവീതം സീറ്റുകൾ ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകൾ സഹിതം പാലയാട് കാമ്പസിൽ 22ന് രാവിലെ 11ന് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.