വിദ്യാർഥികൾക്ക് വീണ്ടും മർദനം

കൂത്തുപറമ്പ്: ആയിത്തറ മമ്പറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കുനേരെ വീണ്ടും ആക്രമണം. പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥികളായ പി. ശ്യാമൽ പ്രമോദ് (16), പി. പ്രജുൽ (16) എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞദിവസവും ഇവർക്ക് മർദനമേറ്റിരുന്നു. ഇതിൽ പരാതിപ്പെട്ടതാണ് വീണ്ടും ആക്രമണത്തിന് കാരണമെന്ന് പരിക്കേറ്റവർ പറഞ്ഞു. നെഞ്ചത്തും മറ്റും പരിക്കേറ്റ ഇരുവരെയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലെ സീനിയർ വിദ്യാർഥികളാണ് മർദിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. രക്ഷിതാക്കൾ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.