മാഹി കോളജിൽ മെറിറ്റിൽ പ്രവേശനം നൽകും ^എം.എൽ.എ

മാഹി കോളജിൽ മെറിറ്റിൽ പ്രവേശനം നൽകും -എം.എൽ.എ മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജിൽ ഒഴിവുവരുന്ന സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ കേരളത്തിലെ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ നടപടി സ്വീകരിക്കുമെന്ന് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ. മാഹി കോളജിലെ 1987--89 കോമേഴ്‌സ് പൂർവവിദ്യാർഥികളുടെ കൂട്ടായ്മ 'റീ യൂനിയൻ' നടത്തിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് ഒ.വി. ജിനോസ് ബഷീർ അധ്യക്ഷത വഹിച്ചു. അഞ്ചു വർഷം തുടർച്ചയായി മാഹിയിൽ സ്ഥിരതാമസമില്ലാത്ത പ്രവാസികളുടെ മക്കൾക്ക് കോളജിൽ പ്രവേശനം നിഷേധിക്കപ്പെടുന്നതിന് പരിഹാരം കാണുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രിൻസിപ്പൽ ഡോ. പെട്രോസ് ആരോക്യസാമി പറഞ്ഞു. കൂട്ടായ്മയിലെ വിദ്യാർഥിപ്രതിഭകൾ ബീന ദീപക്, സയിദ് ഫസലുൽ റഹ്മാൻ എന്നിവരെയും ആ കാലഘട്ടത്തിലെ അധ്യാപകരായ ഡോ. മഹേഷ് മംഗലാട്ട്, ഹിരൺമയി, പ്രമോദിനി, ഇ. മോഹനൻ, സുഷാന്ത് കുമാർ എന്നിവരെയും ആദരിച്ചു. കോമേഴ്സ് വിഭാഗം തലവൻ പ്രഫ. ശിവകുമാർ, ഡോ. മഹേഷ് മംഗലാട്ട്, വി.പി. പ്രശാന്ത്, സയിദ് ഫസലുൽ റഹ്മൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.