പെരിങ്ങത്തൂർ: ശക്തമായ കാറ്റിലും മഴയിലും പാനൂർ നഗരസഭയിലെ വിവിധ മേഖലകളിൽ കനത്ത നാശനഷ്ടം. അണിയാരം കൊഴപ്പാൾകുളം ഭാഗത്തു വട്ടപ്പറമ്പത്ത് ബാലെൻറ വീട്ടുപറമ്പിലുള്ള നിരവധി മരങ്ങൾ കടപുഴകി. കോതേമ്പത്ത് മാതുവിെൻറയും മാരാംവീട്ടിൽ ദാസെൻറയും വീടിെൻറ ഓടുകൾ ഇളകിവീണു. കോതേമ്പത്ത് വിനോദെൻറയും മാവിലോത്ത് ഗോവിന്ദെൻറയും വീട്ടുപറമ്പിൽ കൃഷിനാശമുണ്ടായി. തെയ്യനാടി ബാലെൻറ വീടിനു കേടുപാടുകൾ സംഭവിച്ചു. കൊഴപ്പാൾ ഭാസ്കരെൻറയും അനന്തെൻറയും വലിയാണ്ടികുനിയിൽ ശാരദയുടെയും വീടിനു മുകളിൽ മരങ്ങൾവീണു ഭാഗികമായി തകർന്നു. കിടഞ്ഞി മീത്തലെ കോമത്ത് യശോദയുടെയും പി.കെ. മോഹനെൻറയും വീട് മരംവീണ് തകർന്നു. വിവിധ ഭാഗങ്ങളിൽ വൈദ്യുതിതൂണുകളും മരങ്ങളും റോഡിലേക്ക് വീണതിനാൽ ഗതാഗതം സ്തംഭിച്ചു. വൈദ്യുതിബന്ധവും താറുമാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.