കല്യാശ്ശേരി പുത്തൻകോട്ടം നവീകരിക്കുന്നു

കല്യാശ്ശേരി: നൂറ്റാണ്ടുകൾ പഴക്കമുള്ള കല്യാശ്ശേരി പുത്തൻകോട്ടം ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രം നാട്ടുകാർ നവീകരിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് പുനരുദ്ധാരണപ്രവൃത്തികൾക്ക് തുടക്കംകുറിച്ചെങ്കിലും പ്രവൃത്തികൾ പാതിവഴിയിൽ നിലക്കുകയായിരുന്നു. ഇതിനായി വിപുലമായ ക്ഷേത്രസംരക്ഷണസമിതിയും രൂപവത്കരിച്ചു. നവീകരണത്തി​െൻറ ആദ്യഘട്ടമായി ജൂലൈ 20-ന് രാവിലെ ഒമ്പത് മുതൽ ക്ഷേത്രസന്നിധിയിൽ ബക്കളം രവീന്ദ്ര​െൻറ നേതൃത്വത്തിൽ നടയിൽ പ്രശ്നം നടത്തും. ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികൾ: ബാബുരാജ് കാമ്പ്രത്ത് (പ്രസി.), കെ. അരവിന്ദാക്ഷൻ മാരാർ (വൈസ് പ്രസി.) പി.എൻ. രവീന്ദ്രൻ (സെക്ര.), എം. ബാലൻ (ജോ. സെക്ര.), പണ്ടാരൻ കുഞ്ഞിരാമൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.