തട്ടിക്കൊണ്ടുപോയ ​േഡാക്​ടറെ പൊലീസ്​ സാഹസികമായി മോചിപ്പിച്ചു

തട്ടിക്കൊണ്ടുപോയ േഡാക്ടറെ പൊലീസ് സാഹസികമായി മോചിപ്പിച്ചു ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽനിന്ന് കഴിഞ്ഞ ആറിന് തട്ടിക്കൊണ്ടുപോയ ഡോക്ടറെ പൊലീസ് അതിസാഹസികമായി മോചിപ്പിച്ചു. തെലങ്കാന സ്വദേശിയായ ശ്രീകാന്ത് ഗൗർ (29) എന്ന ഡോക്ടറെയാണ് അക്രമികളുമായുണ്ടായ വെടിവെപ്പിനുശേഷം പൊലീസ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. ഒരാൾക്ക് വെടിെവപ്പിൽ പരിക്കേറ്റു. ടാക്സിയിൽ സഞ്ചരിക്കവേ പ്രീത് വിഹാറിൽനിന്നാണ് ശ്രീകാന്തിനെ തട്ടിക്കൊണ്ടുപോയത്. ഇതിനുശേഷം കുടുംബത്തോട് അഞ്ചുകോടി രൂപ ആവശ്യപ്പെട്ടു. അവർ വിവരം പൊലീസിനെ അറിയിച്ചതിനെത്തുടർന്നാണ് രക്ഷാദൗത്യം തുടങ്ങിയത്. ഇടനിലക്കാരായി അഭിനയിച്ച് പൊലീസ് തട്ടിെക്കാണ്ടുപോയവരുമായി വിലപേശൽ നടത്തി. ദിവസങ്ങൾക്കുശേഷം പൊലീസിന് അക്രമികൾ മീററ്റിലെ ദൗരാല ഗ്രാമത്തിലാണ് ഒളിച്ചിരിക്കുന്നതെന്ന് വിവരം ലഭിച്ചു. മീററ്റ് പൊലീസി​െൻറ സഹായവും തേടി. പൊലീസ് വേഷം മാറി പണം കൈമാറാനെന്ന വ്യാജേന ഗ്രാമത്തിലെത്തി. തട്ടിക്കൊണ്ടുപോയ സംഘത്തിലെ സുശീൽ, സഹോദരൻ അനുജ്, ഒാംബിർ, ഗൗരവ് ശർമ എന്നിവരെക്കുറിച്ച് പൊലീസ് വിവരം ശേഖരിച്ചു. രഹസ്യമായി ഇവരുടെ വീടുകളിലെത്തി കുടുംബങ്ങളുമായി സംസാരിച്ച് ഇവരുടെ താവളം കണ്ടെത്തി. മീററ്റിലെ പർതാപുർ ഗ്രാമത്തിലാണ് ഡോക്ടറെ തടവിൽ െവച്ചിരിക്കുന്നതെന്ന് വിവരം ലഭിച്ചു. തുടർന്ന് ഡൽഹി, മീററ്റ് പൊലീസ് സംഘം സ്ഥലം വളഞ്ഞു. അക്രമികളുമായി കനത്ത വെടിവെപ്പിനൊടുവിൽ ഡോക്ടറെ സുരക്ഷിതനായി മോചിപ്പിച്ചു. പ്രീത് വിഹാറിലെ മെട്രോ ആശുപത്രിയിലാണ് ശ്രീകാന്ത് ജോലി ചെയ്യുന്നത്. ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ചതി​െൻറ തെളിവും പൊലീസിന് ലഭിച്ചു. മയക്കുമരുന്ന് കുത്തിെവക്കുകയും കസേരയിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.