ഇന്ന്​ കലക്​ടറേറ്റിലേക്ക്​ ബഹുജന മാർച്ച്​

കലക്ടറുടെ ഉത്തരവിന് നഴ്സിങ് വിദ്യാർഥികളുടെ സമ്പൂർണ ബഹിഷ്കരണം കണ്ണൂർ: സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിൽ നഴ്സിങ് വിദ്യാർഥികൾ സേവനമനുഷ്ഠിക്കണെമന്ന ജില്ല കലക്ടറുടെ ഉത്തരവിന് സമ്പൂർണ ബഹിഷ്കരണം. ആദ്യദിനം ഏതാനും സ്വകാര്യ ആശുപത്രികളിൽ വിദ്യാർഥികൾ ഹാജരായിരുന്നുവെങ്കിലും ഇന്നലെ മുഴുവൻ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും കോളജുകളിലെയും വിദ്യാർഥികൾ സമരക്കാർക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ച് നിരത്തിലിറങ്ങിയാണ് കലക്ടറുടെ ഉത്തരവിനെതിരെയുള്ള പ്രതിഷേധം തുടർന്നത്. വിവാദ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികളെ കലക്ടർ ചർച്ചക്ക് വിളിച്ചുവെങ്കിലും ഉത്തരവ് പിൻവലിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം അംഗീകരിക്കാത്തതിനാൽ ചർച്ച അലസി. സ്റ്റുഡൻറ് നഴ്സസ് അസോസിയേഷൻ, മാനേജ്മ​െൻറ് പ്രതിനിധികൾ എന്നിവരുമായി ഇന്ന് ജില്ല കലക്ടർ ചർച്ച നടത്തും. അതിനിടെ, ഇന്നലെ സമരപന്തലുകളിൽ നഴ്സുമാർക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനാ പ്രതിനിധികളും പൊതുജനങ്ങളുമെത്തി. ഇന്ന് സമരസഹായ സമിതിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന മാർച്ച് പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. സ്റ്റേഡിയത്തിനു മുന്നിലെ നെഹ്റു പ്രതിമക്കു സമീപത്തുനിന്ന് പ്രകടനമായാണ് സമരത്തെ അനുകൂലിക്കുന്നവർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുക. വിവിധ രാഷ്ട്രീയ പാർട്ടി, ബഹുജന സംഘടന പ്രതിനിധികളും പൊതുജനങ്ങളും പ്രകടനത്തിൽ അണിചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.