വെൽഫെയർ പാർട്ടി ജനമുന്നേറ്റ റാലി നാളെ

കാസർകോട്: വെൽഫെയർ പാർട്ടി ദേശീയതലത്തിൽ നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ കാമ്പയി​െൻറ ഭാഗമായി കാസർകോട് ജില്ല ജനമുന്നേറ്ററാലി നാളെ െവെകീട്ട് മൂന്നിന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുലിക്കുന്ന് മുനിസിപ്പൽ കോൺഫറ൯സ് ഹാൾ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി നഗരംചുറ്റി പുതിയ ബസ്സ്റ്റാൻഡ് സ്പീഡ് വേ ഇ൯ ഗ്രൗണ്ടിൽ സമാപിക്കും. പൊതുസമ്മേളനം സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. സംസ്ഥാന െവെസ് പ്രസിഡൻറ് സുരേന്ദ്ര൯ കരിപ്പുഴ, സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സജീദ് ഖാലിദ്, ഫ്രെട്ടേണിറ്റി മൂവ്മ​െൻറ് സംസ്ഥാന െവെസ് പ്രസിഡൻറ് ഷംസീർ ഇബ്രാഹീം, സംസ്ഥാന കമ്മിറ്റി അംഗം സുഭാഷ് പടന്ന തുടങ്ങിയവർ സംബന്ധിക്കും. സംഘ്പരിവാര്‍ അതിക്രമങ്ങളില്‍ ഇരകളാക്കപ്പെടുന്ന മുസ്ലിംകളോടും ദലിതുകളോടും ഐക്യപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സി.എച്ച്. മുത്തലിബ്, ജനറൽ സെക്രടറി സി.എച്ച്. ബാലകൃഷ്ണൻ, ട്രഷറർ ഹമീദ് കക്കണ്ടം, െവെസ് പ്രസിഡൻറ് കെ. രാമകൃഷ്ണൻ, സെക്രട്ടറി പി.കെ. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.