പഴയങ്ങാടി പൊലീസ്​ സ്​റ്റേഷൻ വളപ്പിൽനിന്ന് നീക്കിയത്​ 32 വാഹനങ്ങൾ

പഴയങ്ങാടി: പൊലീസ് സ്റ്റേഷൻ വളപ്പിലെ വിവിധ കേസുകളിലായി പിടിച്ചെടുത്ത 32 വാഹനങ്ങൾ മാത്രമാണ് വെള്ളാരംപാറ ഡംപിങ് യാർഡിലേക്ക് മാറ്റാനായത്. ഇനിയും 460ൽപരം വാഹനങ്ങൾ അവശേഷിക്കുന്നുണ്ട്. മണൽകടത്ത് വാഹനങ്ങളാണ് ഭൂരിഭാഗവും. തുരുമ്പിച്ച് നശിച്ച വാഹനങ്ങളും നിരവധിയാണ്. പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കുന്നതിന് സംവിധാനമില്ലാത്തത് പൊലീസിനെ കുഴക്കുകയാണ്. അവശേഷിക്കുന്ന വാഹനങ്ങളും തുടർദിവസങ്ങളിൽ ഇവിടെ നിന്ന് മാറ്റുമെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.