തെങ്ങ് ദേഹത്തുവീണ് വഴിയാത്രക്കാരിക്ക് പരിക്ക്

പയ്യന്നൂർ: തെങ്ങ് ദേഹത്തുവീണ് വഴിയാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. രാമന്തളി വടക്കുമ്പാട് കെ.സി പാലത്തിനു സമീപം താമസിക്കുന്ന ദാമോദര​െൻറ ഭാര്യ പരത്തി രാധ (53) ക്കാണ് സാരമായി പരിക്കേറ്റത്. ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന രാധയുടെ ദേഹത്ത് ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ വടക്കുമ്പാട് തെക്കെ കൊവ്വലിൽ തെങ്ങ് പൊട്ടിവീഴുകയായിരുന്നു. പരിക്കേറ്റ രാധയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.