must++ചെന്നൈ–തിരുവനന്തപുരം സമുദ്രപാത പദ്ധതിക്ക്​​ അനുമതി

must++ചെന്നൈ–തിരുവനന്തപുരം സമുദ്രപാത പദ്ധതിക്ക് അനുമതി ന്യൂഡൽഹി: തിരുവനന്തപുരം–കന്യാകുമാരി–നാഗപട്ടണം വഴി ചെന്നൈ സമുദ്രപാത പദ്ധതിക്ക്് അനുമതിനൽകിയതായി കേന്ദ്ര തുറമുഖ, റോഡ് ഗതാഗത, ദേശീയപാത സഹമന്ത്രി മൻസൂഖ് എൽ മന്ദവിയ രാജ്യസഭയിൽ വ്യക്തമാക്കി. കേരളത്തിൽ 2981 കോടി രൂപയുടെ ദേശീയപാത വിപുലീകരണ പ്രവർത്തി നടന്നുവരുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിലും കൈയേറ്റം ഒഴിപ്പിക്കുന്നതിലും ജനങ്ങളിൽനിന്ന് വ്യാപക എതിർപ്പ് നേരിടുന്നതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസനത്തിന് അഞ്ചുകോടി അനുവദിക്കണമെന്ന് ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിലുള്ള തൊഴിലാളികളുടെ കൂലി വർധിപ്പിക്കണമെന്നും സമയബന്ധിതമായി നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും ലോക്സഭയിൽ എം.കെ. രാഘവൻ എം.പിയും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.