കെ.എസ്​.ആർ.ടി.സി: പെൻഷൻ കുടിശ്ശിക സെപ്​റ്റംബർ 30നകം ഒറ്റ ഗഡുവായി നൽകും –മ​ന്ത്രി

കെ.എസ്.ആർ.ടി.സി: പെൻഷൻ കുടിശ്ശിക സെപ്റ്റംബർ 30നകം ഒറ്റ ഗഡുവായി നൽകും –മന്ത്രി തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നല്‍കാനുള്ള രണ്ടര മാസത്തെ പെന്‍ഷന്‍ കുടിശ്ശിക സെപ്റ്റംബര്‍ മുപ്പതിനകം കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. പണം ഒറ്റ ഗഡുവായി നല്‍കുമെന്നും തിരുവനന്തപുരത്ത് പെന്‍ഷന്‍കാരുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ഉറപ്പുനല്‍കി. അതേസമയം, കെ.എസ്.ആർ.ടി.സിയിൽ ഇന്ധനം വാങ്ങാൻ പോലും സർക്കാർ പണം നൽകേണ്ട സ്ഥിതിയാണ്. ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. കെ.എസ്.ആർ. ടി.സി അടിമുടി പുനഃസംഘടിപ്പിക്കും. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് തീരുമാനം നടപ്പാക്കുന്നതി​െൻറ ഭാഗമായാണ് പണം അടിയന്തരമായി നൽകുന്നത്. മൂന്നുമാസത്തിനകം ധനപ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.