നഴ്​സുമാർക്ക്​ പിന്തുണയുമായി പെൻഷൻകാർ

കണ്ണൂർ: ജീവിക്കാനുള്ള അവകാശത്തിനായി സമരം നടത്തുന്ന നഴ്സുമാർക്ക് അഭിവാദ്യമർപ്പിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ പ്രകടനം നടത്തി. കൊയിലി ആശുപത്രിക്കു മുന്നിലെ സമരപ്പന്തലിൽ എത്തി സമരക്കാർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. രാജീവൻ മാസ്റ്റർ, എം.പി. വേലായുധൻ, കെ. രാമകൃഷ്ണൻ, പി. അബൂബക്കർ, രവീന്ദ്രൻ കോയ്യോടൻ എന്നിവർ സംസാരിച്ചു. എം.പി. ജോർജ്, ടി.വി. ഭാസ്കരൻ, കൃഷ്ണദാസ്, മീര ടീച്ചർ, ഉഷ, ഇ. ബാലകൃഷ്ണൻ, എ. സഹദേവൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.