സംസ്​ഥാന ജി.എസ്​.ടി വകുപ്പ്​: 5000 ജീവനക്കാർ വെറുതെയിരിക്കുന്നു

പുന:സംഘടനയും പുനർ വിന്യാസവും തുടങ്ങിയിട്ടുപോലുമില്ല കാസർകോട്: ജി.എസ്.ടി നിലവിൽ വന്നതിനു ശേഷം വാണിജ്യനികുതി വകുപ്പ് നിശ്ചലമായി. 5000ൽപരം ജീവനക്കാർ വെറുതെയിരുന്നു മടുക്കുന്നു. ദേശീയതലത്തിൽ ഒറ്റനികുതി നടപ്പാക്കിയതി​െൻറ ഭാഗമായി സംസ്ഥാന വാണിജ്യ നികുതി വകുപ്പിനെ 'കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ' എന്ന് പുനർ നാമകരണം ചെയ്ത് മന്ത്രിസഭാ തീരുമാനമുണ്ടായതല്ലാതെ ഉദ്യോഗസ്ഥരുടെ ജോലി നിർണയിച്ചു നൽകിയിട്ടില്ല. സമ്പൂർണമായും വെബ് ലോകേത്തക്ക് മാറിയ വകുപ്പിൽ ജീവനക്കാർക്ക് തിരിച്ചറിയൽ നമ്പറും രഹസ്യകോഡും നൽകാത്തതിനെ തുടർന്ന് ഇൻറർനെറ്റിൽ പ്രവേശിക്കാൻ കഴിയുന്നില്ല. ഒന്നും ചെയ്യാനാവാതെ കമ്പ്യൂട്ടറിന് മുന്നിൽ വെറുതെ ഇരിക്കുകയാണ് കേരള ജി.എസ്.ടി വകുപ്പ് ജീവനക്കാർ. അതിർത്തികളിൽ ജീവനക്കാർ വാഹനങ്ങളുടെ ഡിക്ലറേഷൻ വാങ്ങുക മാത്രമാണ് ചെയ്യുന്നത്. അതുതന്നെ എങ്ങനെയാണ് വാങ്ങേണ്ടതെന്ന ഉത്തരവ് പോലും നൽകിയിട്ടില്ല. ഒാണക്കാലത്ത് വൻതോതിൽ നികുതി വെട്ടിച്ച് ചരക്ക് കടന്നുവരാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. അതേസമയം, സമാനമായ കേന്ദ്ര സർക്കാറി​െൻറ സെൻട്രൽ എക്സൈസും മറ്റ് സംസ്ഥാനങ്ങളും വകുപ്പി​െൻറ പുന:സംഘടനയിലും ജീവനക്കാരുടെ പുനർ വിന്യാസത്തിലും ഏറെ മുന്നോട്ടുപോയി. 'ജീവനക്കാരെ സംസ്ഥാനത്തി​െൻറ ഇഷ്ടത്തിനനുസരിച്ച് പുനർവിന്യസിക്കാൻ കഴിയില്ല. കേന്ദ്രവും സംസ്ഥാനവും പങ്കിെട്ടടുക്കുന്ന നികുതിയും ഫയലുകളും ആണ് ഇൗ വകുപ്പി​െൻറ പ്രത്യേകത എന്നതിനാൽ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന ഫയലുകൾ രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനത്തും കേരളത്തിലും കേന്ദ്ര വാണിജ്യ വകുപ്പിലും കൈകാര്യം ചെയ്യുന്നത് ഒരേ റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കണം. കേരളത്തിലെ കൊമേഴ്സ്യൽ ടാക്സ് ഒാഫിസർ കേന്ദ്രത്തിൽ അസി. കമീഷണറായി കഴിഞ്ഞു. ആന്ധ്രപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിൽ പുനർ വിന്യാസ ഉത്തരവ് ഇറങ്ങി. കേരളത്തിൽ ഒന്നും നടന്നിട്ടില്ല'-വാണിജ്യ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ 'മാധ്യമ'ത്തോട് പറഞ്ഞു. കമീഷണറും നാല് ജോയൻറ് കമീഷണർമാരും നാല് ഡെപ്യൂട്ടി കമീഷണർമാരും 145 അസി. കമീഷണർമാരും 550 വാണിജ്യ നികുതി ഉദ്യോഗസ്ഥരും 1050 ഇൻസ്പെക്ടർമാരും 2000 ക്ലർക്കുമാരും ഉൾെപ്പടെ 5000ൽ പരം ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് സംസ്ഥാന വാണിജ്യ നികുതി വകുപ്പിലുള്ളത്. രവീന്ദ്രൻ രാവണേശ്വരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.