നീണ്ടുനോക്കി ബസ്​സ്​റ്റാൻഡ്​​: ഒാവുചാൽ സ്ലാബുകൾ പുന:സ്​ഥാപിച്ചു

കൊട്ടിയൂർ: നീണ്ടുനോക്കി ബസ്സ്റ്റാൻഡിലേക്കുള്ള വഴിയിലെ ഓവുചാലി​െൻറ സ്ലാബുകൾ പുനഃസ്ഥാപിച്ചു. പൊളിച്ചുമാറ്റിയിട്ട് ദിവസങ്ങളായിട്ടും പൂർവസ്ഥിതിയിലാക്കാൻ പഞ്ചായത്ത് അധികൃതർ ശ്രമിക്കാത്തതിനെതിരെ ജനരോഷം ഉയർന്നിരുന്നു. തുടർന്നാണ് അധികൃതർ ഒാവുചാലിന് പുതിയ സ്ലാബുകളിട്ടത്. ദിനംപ്രതി നിരവധി വാഹനങ്ങളും വിദ്യാർഥികളുമടക്കം കടന്നുപോകുന്ന നീണ്ടുനോക്കി ബസ്സ്റ്റാൻഡിലേക്കുള്ള വഴിയിലെ ഓവുചാലി​െൻറ സ്ലാബാണ് അധികൃതർ ശുചീകരണത്തിനായി മാറ്റിയിരുന്നത്. എന്നാൽ, ശുചീകരണം കഴിഞ്ഞ് പൂർവസ്ഥിതിയിലാക്കാൻ നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടപ്പോൾ ഫണ്ടില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പുതിയ സ്ലാബുകൾ സ്ഥാപിച്ചത്. സിമൻറിട്ട് ഉറപ്പിച്ചതിനാൽ രണ്ടു ദിവസത്തിനുശേഷം മാത്രമേ വാഹനങ്ങൾക്ക് കയറാൻ സാധിക്കുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.