ബാവിക്കര തടയണക്ക്​ 27.75 കോടി

കാസര്‍കോട്: ബാവിക്കരയിൽ സ്ഥിരം തടയണ നിർമാണം പൂർത്തീകരിക്കാൻ 27.75 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിലെ മൈനര്‍ ഇറിഗേഷന്‍ വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. കാസര്‍കോട് നഗരസഭ, ചെങ്കള, മൊഗ്രാല്‍പുത്തൂര്‍, മുളിയാര്‍, ചെമ്മനാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കുടിവെള്ള വിതരണവും പയസ്വിനി, കരിച്ചേരി നദികളുടെ തീരങ്ങളിലെ 407 ഹെക്ടര്‍ പ്രദേശത്തെ ജലസേചന സൗകര്യവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നേരത്തെ നിരവധി തവണ ഭരണാനുമതിയും ടെൻഡര്‍ നടപടികളും പൂര്‍ത്തിയാക്കിയെങ്കിലും 30 ശതമാനം നിര്‍മാണം മാത്രമേ ബാവിക്കര പദ്ധതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ഇതിനകം 4.41 കോടി രൂപ ചെലവഴിച്ചു. രണ്ട് വര്‍ഷത്തിനകം നിർമാണം പൂര്‍ത്തിയാക്കണമെന്ന നിബന്ധനയോടെയാണ് പുതിയ ടെൻഡര്‍ ക്ഷണിക്കുക. ബാവിക്കരയിലെ നിലവിലുള്ള താൽക്കാലിക തടയണയിൽ ഉപ്പുവെള്ളം കലരുന്നതിനാൽ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ഉപ്പുവെള്ളം കുടിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ സ്ഥിരം തടയണ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.