സർക്കാർ മന്ദിരങ്ങളുടെ സ്​ഥിതി പരിതാപകരം ^ആരോഗ്യ മന്ത്രി

സർക്കാർ മന്ദിരങ്ങളുടെ സ്ഥിതി പരിതാപകരം -ആരോഗ്യ മന്ത്രി കണ്ണൂർ: സർക്കാറി​െൻറ അനാഥ, അഗതി, മഹിള മന്ദിരങ്ങളുടെ സ്ഥിതി വളരെ പരിതാപകരമാണെന്നും ഇതിൽ മാറ്റംവരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കണ്ണൂർ പടന്നപ്പാലം തണൽ വീടിലൊരുക്കിയ ഭിന്നശേഷി കുട്ടികൾക്കായുള്ള ചൈൽഡ് ഡെവലപ്മ​െൻറ് സ​െൻറർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഒാരോ ജില്ലയിലെയും ഒാരോ കേന്ദ്രങ്ങൾ വീതം വൃത്തിയും െവടിപ്പുമുള്ളതാക്കി മാറ്റാൻ തെരഞ്ഞെടുക്കും. പനിബാധിതർ സർക്കാർ ആശുപത്രികളെ സമീപിപ്പിച്ചേപ്പാൾ ത്യാഗപൂർണമായ സേവനമാണ് ഡോക്ടർമാരും നഴ്സുമാരും നിർവഹിച്ചത് -മന്ത്രി പറഞ്ഞു. ഭിന്നശേഷി കുട്ടികൾക്കായുള്ള ഒേട്ടറെ പ്രവൃത്തികൾ സർക്കാർ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും പോരാത്തത്ര പ്രശ്നങ്ങൾ കേരളത്തിലുണ്ട്. വടകര ആസ്ഥാനമായ തണൽ ചെയ്യുന്നത് വലിയ ജീവകാരുണ്യ പ്രവർത്തനമാണ്. തണലി​െൻറ കണ്ണൂർ കേന്ദ്രത്തിൽ കണ്ട അനാഥരും അഗതികളുമായ േരാഗികളുടെ മുഖത്ത് ആത്മവിശ്വാസം നേരിട്ടുകാണാനായി. ഇൗ പുണ്യത്തിന് നേതൃത്വം നൽകുന്ന തണലിന് ഇനിയും ചെയ്യാനാവെട്ടയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ബഡ്സ് സ്കൂളുകൾ നവീകരിക്കും. ഗ്രാമതലത്തിൽ ഫിസിയോ തെറപ്പി ഉൾപ്പെടെ ചെയ്യാനായി 25 മൊബൈൽ യൂനിറ്റുകൾ ആഗസ്റ്റിൽ ആരംഭിക്കും. ജില്ല ആശുപത്രികളിൽ ഏർളി ഇൻവെൻഷൻ സ​െൻറർ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. തണൽ ദുബൈ ചാപ്റ്റർ ചീഫ് പാട്രൺ അബ്ദുൽ ഖാദർ പനക്കാട്ട് അധ്യക്ഷത വഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. തണൽ ചെയർമാൻ ഡോ. വി. ഇദ്രീസ് പദ്ധതി വിശദീകരിച്ചു. കെ. ഹാരിസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. താജുദ്ദീൻ, ജില്ല പ്രോജക്ട് ഒാഫിസർ പി.വി. പുരുഷോത്തമൻ, ഏർളി ഇൻവെൻഷൻ സ​െൻറർ പ്രിൻസിപ്പൽ സി.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. ടി.എം. മുഹമ്മദ് അഷ്റഫ് സ്വാഗതവും വി.വി. മുനീർ നന്ദിയും പറഞ്ഞു. ജില്ല ആശുപത്രി നവീകരണം; രണ്ടാംഘട്ട നടപടികൾ ഉടൻ കണ്ണൂർ: ജില്ല ആശുപത്രിയുടെ നവീകരണവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട നടപടികൾ ഉടൻ ആരംഭിക്കുെമന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിനായി പ്രത്യേക യോഗം വിളിക്കും. തണൽ ചൈൽഡ് െഡവലപ്മ​െൻറ് സ​െൻറർ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഒന്നാം ഘട്ടത്തിൽ വികസനത്തിനായി മികച്ച മാസ്റ്റർ പ്ലാൻ തയാറായിട്ടുണ്ട്. 76 കോടി രൂപ സർക്കാർ ഇതിനായി അനുവദിച്ചു. എന്നാൽ, ഇൗ തുക പോരാതെ വരും. അതിനാൽ ഏവരുടെയും സഹകരണം ആവശ്യമാണ്. ജില്ല ആശുപത്രിക്ക് അനുവദിച്ച കാത്ലാബ് ഉടൻ നിലവിൽ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ല ആശുപത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ മന്ത്രി നേതൃത്വം നൽകണമെന്നും പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ പ്രവാസികൾ സഹായിക്കാമെന്നും ഉണർത്തിയ അധ്യക്ഷൻ അബ്ദുൽ ഖാദർ പനക്കാട്ടിന് മറുപടി പറയുകയായിരുന്നു അവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.