കുപ്പം റോഡ് വികസന പദ്ധതി ഉദ്​ഘാടനം

പഴയങ്ങാടി: എരിപുരം-തളിപ്പറമ്പ് പാതയായ ഏഴോം വഴിയുള്ള കുപ്പം റോഡ് വികസന പദ്ധതി പ്രവൃത്തി പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. ടി.വി.രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കേന്ദ്ര റോഡ് വികസന ഫണ്ടിൽ നിന്നും പത്ത് കോടി അനുവദിച്ച പദ്ധതിയാണിത്. പത്ത് കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ മെക്കാഡം ടാറിങ് ഉൾപ്പടെയുള്ള വികസന ജോലികൾ 18 മാസം കൊണ്ട് പൂർത്തീകരിക്കും. പി.കെ.ശ്രീമതി എം.പി, കെ. കെ.രാഗേഷ് എം.പി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, ഏഴോം പഞ്ചായത്തംഗം ഡി. വിമല, ആർ. അജിത, കെ.പി. കമലാക്ഷി, എസ്.വി. അബ്ദുൽ റഹീദ്, സി.ഒ. പ്രഭാകരൻ, സി.വി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.