കശ്​മീരിൽ ആയുധങ്ങളുമായി ലശ്​കർ ഭീകരൻ പിടിയിൽ

കശ്മീരിൽ ആയുധങ്ങളുമായി ലശ്കർ ഭീകരൻ പിടിയിൽ ശ്രീനഗർ: വടക്കൻ കശ്മീരിലെ ബന്ദിപോറ ജില്ലയിൽ പൊലീസ് പരിശോധനക്കിടെ തോക്കും ഗ്രനേഡുമായി ലശ്കറെ ത്വയ്യിബ ഭീകരൻ പിടിയിൽ. മർക്കുന്ദൽ ഗ്രാമത്തിൽ ഷഹ്ബാസ് റസൂൽ മിർ ആണ് അറസ്റ്റിലായത്. ഇയാൾ ഇൗയിടെയാണ് സംഘടനയിൽ ചേർന്നതെന്ന് പൊലീസ് അറിയിച്ചു. ചൈനീസ് നിർമിത തോക്ക്, നാല് തിര, ഗ്രനേഡ്, തോക്കി​െൻറ ഉറ, കത്തി എന്നിവയാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. അതേസമയം, ശ്രീനഗറിൽ മൂന്നു ദിവസം മുമ്പ് ജനങ്ങളുെട യാത്രക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ചില സ്ഥലങ്ങളിൽ പിൻവലിച്ചു. ബുധനാഴ്ച ബുദ്ഗാമിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാൽ, വ്യാഴാഴ്ച ഷോപ്പിയാൻ നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.