മാഹിയിൽ ഫ്രഞ്ച് വിപ്ലവ സ്മരണ പുതുക്കി

മാഹി: ഫ്രഞ്ച് വിപ്ലവ സ്മരണ പുതുക്കി മാഹിയിലെ ഫ്രഞ്ച് പൗരന്മാരും കുടുംബാംഗങ്ങളും ഫ്രഞ്ച് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വെള്ളിയാഴ്ച രാവിലെ മാഹി സ​െൻറ് തെരേസ ദേവാലയത്തിലെ ഴാന്താർക്ക് പ്രതിമക്ക് മുന്നിൽ മെഴുകുതിരി തെളിച്ചും പുഷ്പങ്ങൾ അർപ്പിച്ചും പ്രാർഥന നടത്തിയാണ് ആഘോഷം തുടങ്ങിയത്. തുടർന്ന് ഫ്രഞ്ച് പൗരന്മാർ ഫ്രഞ്ച് പതാകയുമേന്തി പ്രകടനമായി ടാഗോർ പാർക്കിലെത്തി. പാർക്കിലെ ഫ്രഞ്ച് വിപ്ലവ സ്മാരകമായ മറിയാന്ന് പ്രതിമക്ക് മുന്നിൽ പുഷ്പചക്രമർപ്പിച്ച് ഫ്രഞ്ച് വിപ്ലവത്തിൽ വീരചരമമടഞ്ഞ പോരാളികൾക്കായി മൗനപ്രാർഥന നടത്തി. പിന്നീട് ഫ്രഞ്ച് പൗരന്മാരുടെ അസോസിയേഷൻ കാര്യാലയമായ യൂന്യോ ദ് ഫ്രാൻസെ ദ് മാഹെയിൽ ഒത്തുകൂടി അനുസ്മരണചടങ്ങ് നടത്തി. അസോസിയേഷൻ പ്രസിഡൻറ് അടിയേരി കനകരാജ് പ്രഭാഷണം നടത്തി. പനങ്ങാടൻ ബാലൻ, തെക്കയിൽ വാസു, കണ്ടോത്ത് സരോഷ്, കുമ്മായ പ്രമീള, വട്ടക്കാരി ഉഷ, പൊയിത്തായ കമല, നാലിലക്കാരൻ രോഹിണി, കൊപ്പരക്കളത്തിൽ അരുൾ എന്നിവർ നേതൃത്വം നൽകി. മാഹിയിലെ ഫ്രഞ്ച് പഠന കേന്ദ്രമായ അലയാൻസ് ഫ്രാൻസേസും ഫ്രഞ്ച് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അലയാൻസ് പ്രസിഡൻറ് അഡ്വ. സൈറ സതീഷ് അധ്യക്ഷത വഹിച്ചു. മഹേഷ് മംഗലാട്ട്, ഉത്തമരാജ് മാഹി, എം. രാഘവൻ, മുതിർന്ന ഫ്രഞ്ച് അധ്യാപകൻ കയനാടത്ത് രാഘവൻ, എൻ. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.