പയ്യന്നൂരിൽ നഴ്സുമാരുടെ സമരം നാലു ദിവസം പിന്നിട്ടു

പയ്യന്നൂർ: അനാമയ, സബ എന്നീ ആശുപത്രികൾക്ക് മുന്നിൽ നഴ്സുമാർ നടത്തുന്ന സമരം നാലു ദിവസം പിന്നിട്ടു. സമരപ്പന്തലുകളിൽ ഐ.എൻ.എ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, സംസ്ഥാന പ്രസിഡൻറ് ലിബിൻ തോമസ് എന്നിവരെത്തി അഭിവാദ്യം ചെയ്തു. പയ്യന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസി​െൻറ നേതൃത്വത്തിൽ സമരപ്പന്തലിൽ എത്തി നഴ്സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇ.പി. അർജുൻ അധ്യക്ഷത വഹിച്ചു. കെ. ബ്രിജേഷ് കുമാർ, ഡി.കെ. ഗോപിനാഥ്, കെ.വി. ഭാസ്കരൻ, കെ.എം. വിജയൻ, പ്രശാന്ത് കോറോം, വൈശാഖ്, അതുൽ ബി. കൃഷ്ണൻ, പ്രഭാത് അന്നൂർ, നവനീത് നാരായണൻ എന്നിവർ സംസാരിച്ചു. അഭിവാദ്യപ്രകടനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.