'ദേ പുട്ട്​' ​െറസ്​റ്റാറൻറ്​ തകർത്ത കേസിൽ ഡി.വൈ.എഫ്​.​െഎ നേതാവ്​ റിമാൻഡൽ

കോഴിക്കോട്: ചലച്ചിത്രതാരം ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം അേദ്ദഹത്തിന് ബിസിനസ് പങ്കാളിത്തമുള്ള 'ദേ പുട്ട്' െറസ്റ്റാറൻറ് അടിച്ചു തകർെത്തന്ന കേസിൽ ഡി.വൈ.എഫ്.െഎ നേതാവ് റിമാൻഡിൽ. ഡി.വൈ.എഫ്.െഎ ചേവായൂർ മേഖല ജോ. സെക്രട്ടറി എൻ. സനൂപിനെയാണ് മൂന്നാം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്േട്രറ്റ് 14 ദിവസം റിമാൻഡ് ചെയ്തത്. ജൂലൈ 10ന് രാത്രി 11ന് കണ്ടാലറിയാവുന്ന 50ഒാളം പേർ ചേർന്ന് പുതിയറയിലെ കടയിൽ ആക്രമണം നടത്തി അഞ്ചു ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് മാനേജർ ഷൈനോജ് നൽകിയ പരാതിയിലാണ് കേസ്. സി.സി.ടി.വി കാമറയിൽനിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയായി ചേർത്ത സനൂപ് നൽകിയ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തതിനെ തുടർന്ന് കൂടുതൽ വാദം കേൾക്കാൻ 17ന് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.