'ക്ഷമിക്കണം, തലശ്ശേരിയിൽ ഭിക്ഷാടനം ഇല്ല' സ്​റ്റിക്കർ പ്രകാശനം ചെയ്​തു

തലശ്ശേരി: തലശ്ശേരി നഗരം ഭിക്ഷാടന വിമുക്ത പദ്ധതി അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അത്താഴക്കൂട്ടത്തി​െൻറയും ജനമൈത്രി പൊലീസി​െൻറയും സഹകരണത്തോടെ നടക്കുന്ന പദ്ധതിയുടെ 'ക്ഷമിക്കണം, തലശ്ശേരിയിൽ ഭിക്ഷാടനം ഇല്ല' എന്നെഴുതിയ സ്റ്റിക്കർ എം.എൽ.എ തലശ്ശേരി നഗരസഭ ചെയർമാൻ സി.കെ. രമേശന് നൽകി നിർവഹിച്ചു. ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് കെ.എസ്. റിയാസ്, യൂനിറ്റ് ജനറൽ സെക്രട്ടറി സാക്കിർ കാത്താണ്ടി, പ്രസിഡൻറ് വി.കെ. ജവാദ് അഹമ്മദ്, തളിപ്പറമ്പ് അത്താഴക്കൂട്ടം ചെയർമാൻ ഷഫീഖ്, ജസി രാഗേഷ്, റെഡ്ക്രോസ് സംസ്ഥാന ട്രെയിനർ ഷുഹൈബ്, കെ.എൻ. പ്രസാദ് എന്നിവർ സംസാരിച്ചു. അത്താഴക്കൂട്ടം തലശ്ശേരി ചെയർമാൻ ഷാംറീസ് ബക്കർ പദ്ധതി വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.