വിലാപയാത്രക്കിടയിലെ കലാപശ്രമത്തിന് പിന്നില്‍ കേരളക്കാരില്ല- ^എ.ഡി.ജി.പി

വിലാപയാത്രക്കിടയിലെ കലാപശ്രമത്തിന് പിന്നില്‍ കേരളക്കാരില്ല- -എ.ഡി.ജി.പി മംഗളൂരു: ആര്‍.എസ്.എസ് പ്രവർത്തകന്‍ ശരത്കുമാര്‍ മഡിവാലയുടെ മൃതദേഹം വഹിച്ചുനടത്തിയ വിലാപയാത്രക്കിടെയുണ്ടായ കലാപശ്രമത്തിന് പിന്നില്‍ കേരളത്തില്‍ ആരും പങ്കാളികളായതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അലോക് മോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റ്ചെയ്തതില്‍ എല്ലാവരും ജില്ലക്കാരാണ്. കേരളത്തില്‍നിന്നെത്തിയവരാണ് കല്ലും സോഡാകുപ്പിയും എറിഞ്ഞ് കുഴപ്പമുണ്ടാക്കിയതെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ ആരോപിക്കുകയും പോപുലര്‍ഫ്രണ്ട് കാസർകോട് മോഡല്‍ വര്‍ഗീയത ദക്ഷിണ കന്നട ജില്ലയിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നളിന്‍കുമാര്‍ കട്ടീല്‍ എം.പി കേന്ദ്രത്തിന് കത്തെഴുതുകയുംചെയ്തിരുന്നു. നിരോധനാജ്ഞ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നത് ശരിയല്ലെന്ന് എ.ഡി.ജി.പി അറിയിച്ചു. സ്വൈര്യജീവിതമാണ് നല്‍കുന്നത്. നിയമം വെല്ലുവിളിച്ച് ദേശീയപാത ഉപരോധവും പൊലീസ് അഭ്യര്‍ഥനപോലും പരിഗണിക്കാതെ വിലാപയാത്രയും ഇവിടെ നടന്നു. നിരോധനാജ്ഞ നിലനില്‍ക്കെ വ്യാഴാഴ്ച മംഗളൂരുവില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ മഹിളമോര്‍ച്ച തീരുമാനിച്ചിരിക്കയാണ്. അനുമതി നല്‍കണമോ വേണ്ടയോ എന്നത് സിറ്റി പൊലീസ് കമീഷണറുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തതായി എ.ഡി.ജി.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.