വീട്ടിൽനിന്ന്​ സ്വർണാഭരണങ്ങൾ കവർന്നു

ഇരിക്കൂർ: പകർച്ചപ്പനി ബാധിച്ച വീട്ടുകാർ ചികിത്സക്കായി വീട് പൂട്ടിപ്പോയ സമയത്ത് കുത്തിത്തുറന്ന് കവർച്ച നടത്തി. പെടയങ്ങോട് ടൗൺ ജുമാമസ്ജിദിനു സമീപത്തെ പള്ളിപ്പാത്ത് മഹ്റൂഫി​െൻറ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. വീട്ടുകാർ രണ്ടുദിവസം ചികിത്സാർഥം ആശുപത്രിയിലായിരുന്നു. പൂട്ടിയിട്ട വീടി​െൻറ പിൻഭാഗത്തെ അടുക്കളയിലെ ഗ്രിൽസ് തകർത്ത് അകത്ത് കടന്നശേഷം കിടപ്പറയിലുള്ള അലമാര കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. കഴിഞ്ഞദിവസം വൈകുന്നേരം വീട്ടുകാർ ആശുപത്രിയിൽനിന്ന് വന്ന് വീട് തുറന്നപ്പോഴാണ് കവർച്ച നടന്നതായി കണ്ടത്. ബെഡ്റൂമിൽ തുണിത്തരങ്ങളും മറ്റ് രേഖകളും വലിച്ചിട്ടനിലയിലായിരുന്നു. വിവരമറിയിച്ചപ്രകാരം ഇരിക്കൂർ എസ്.െഎ കെ.വി. മഹേഷും സംഘവും അേന്വഷണം നടത്തി. വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.