പൊയ്യമല ക്വാറി: ​ പ്രവർത്തനം നിർത്താൻ നോട്ടിസ്​ പതിച്ചു

കേളകം: പൊയ്യമലയിലെ കരിങ്കൽക്വാറിയുടെ പ്രവർത്തനം നിർത്താൻ ഹൈകോടതി ഉത്തരവിട്ടതി​െൻറ പശ്ചാത്തലത്തിൽ കേളകം പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി എം.എ. ആൻറണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ക്വാറിയിലെത്തി നോട്ടിസ് പതിച്ചു. ഇന്നലെ ഉച്ച 12ഒാടെയാണ് നോട്ടിസ് പതിച്ചത്. പരിസ്ഥിതിപ്രവർത്തകനായ വിജിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈകോടതി ഉത്തരവ്. ചട്ടങ്ങൾ ലംഘിച്ചാണ് ക്വാറി പ്രവർത്തിക്കുന്നതെന്നും അതിനാൽ ലൈസൻസ് പുതുക്കിനൽകാൻ കഴിയില്ലെന്നും പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. പഞ്ചായത്ത് ലൈസൻസ് പുതുക്കിനൽകാത്ത ക്വാറിപ്രവർത്തനം നിർത്തണമെന്നാണ് പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടത്. ദിവസങ്ങളായി സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.