മദ്യലഹരിയിൽ ആക്രമണം: രണ്ടുപേർ അറസ്​റ്റിൽ

ചക്കരക്കൽ: വട്ടപ്പൊയിലിൽ മദ്യലഹരിയിൽ കാറിനും കടകൾക്കും നേരെ ആക്രമണം. രണ്ടുപേരെ പൊലീസ് അറസ്റ്റ്ചെയ്തു. ചൊവ്വാഴ്ച രാത്രി 11.15ഓടെ മദ്യലഹരിയിലെത്തിയ ഇവർ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വട്ടപ്പൊയിൽ കപ്പണച്ചാൽ ഇബ്രാഹിമി​െൻറ മകൻ കെ.പി. റസ്മിൽ (25), വട്ടപ്പൊയിൽ കുടത്തിൽ അബ്ദുൽ റസാഖി​െൻറ മകൻ കെ. നജീബ് (32) എന്നിവരാണ് അറസ്റ്റിലായത്. മൗവഞ്ചേരി സ്വദേശി ഹാരിസി​െൻറ കാർ, ചതുരക്കിണർ സ്വദേശി അബ്ദുൽ മജീദി​െൻറ കോഴിക്കട, ഏച്ചൂർ സ്വദേശി അബ്ദുൽ ഖാദറി​െൻറ പലചരക്കുകട, കമ്പിൽ സ്വദേശി ഇബ്രാഹിം കുട്ടിയുടെ കൂൾബാർ എന്നിവയായിരുന്നു ഇവർ അടിച്ചുതകർത്തത്. പ്രദേശത്ത് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസിനെ കൈയേറ്റംചെയ്യാൻ ശ്രമിക്കുകയും പൊലീസിനെ അസഭ്യം പറയുകയുംചെയ്തു. തലശ്ശേരി സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.