വിലാപയാത്രക്കിടയിലെ കല്ലേറ്: അഞ്ചു സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ കേസ്

മംഗളൂരു: ശനിയാഴ്ച വിലാപയാത്രക്കിടെ ബി.സി റോഡ് കൈക്കമ്പയില്‍ കല്ലുകളും സോഡാകുപ്പികളും എറിഞ്ഞ് കലാപമുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളുമായി ബന്ധപ്പെട്ട് അഞ്ചു സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അക്രമത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശരത്കുമാര്‍ മഡിവാലയുടെ മൃതദേഹം വഹിച്ചായിരുന്നു വിലാപയാത്ര. ബി.ജെ.പി പിന്നാക്കവിഭാഗ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സത്യജിത് സൂറത്കല്‍, ബി.ജെ.പി യുവമോര്‍ച്ച ജില്ല പ്രസിഡൻറ് ഹരീഷ് പൂഞ്ച, ബജ്റംഗ്ദള്‍ സംസ്ഥാന കണ്‍വീനര്‍ ശരണ്‍ പമ്പ്വെല്‍, ഹിന്ദു ഹിതരക്ഷണ സമിതി കണ്‍വീനര്‍ മുരളീകൃഷ്ണ അസന്തട്ക്ക, പ്രദീപ് പമ്പ്വെല്‍ എന്നിവര്‍ക്കെതിരെയാണ് കലാപം സൃഷ്ടിക്കല്‍, വധശ്രമം, അന്യായമായി സംഘംചേരല്‍, പൊലീസി‍​െൻറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, വെല്ലുവിളിക്കല്‍ തുടങ്ങി ഒമ്പതു വ്യത്യസ്ത വകുപ്പുകള്‍ പ്രകാരം ബണ്ട്വാള്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് ദേശീയപാത ഉപരോധിച്ചതിന് എം.പിമാരായ നളിന്‍കുമാര്‍ കട്ടീല്‍, ശോഭ കാരന്ത്ജെ, സുനില്‍കുമാര്‍ എം.എല്‍.എ, ആര്‍.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍ ഭട്ട് എന്നിവര്‍ക്കും 1000 പ്രവർത്തകര്‍ക്കുമെതിരെ നേരത്തെ കേസെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.