ജില്ലയിൽ കടയടപ്പ്​ സമരം പൂർണം

കാസര്‍കോട്: ജി.എസ്.ടിയുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്നുവെന്നാരോപിച്ച് സംസ്ഥാനത്ത്‌ ഒരു വിഭാഗം വ്യാപാരികളും കോഴി കച്ചവടക്കാരും നടത്തിയ സമരം പൂര്‍ണം. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ്‌ സംസ്ഥാന വ്യാപകമായി കടയടപ്പ്‌ സമരത്തിന് ആഹ്വാനം ചെയ്തത്. പെട്രോള്‍, ഡീസല്‍ വിലയില്‍ പ്രതിദിന മാറ്റം വരുത്തുന്ന രീതിയില്‍ പ്രതിഷേധിച്ച് പമ്പുടമകളും 24 മണിക്കൂര്‍ സമരത്തിന് ആഹ്വാനം ചെയ്തു. ഇതി​െൻറ ഭാഗമായി ജില്ലയിൽ പെട്രോൾ പമ്പുകൾ പൂർണമായി അടഞ്ഞുകിടന്നു. പെട്രോളിയം കമ്പനികള്‍ നേരിട്ട്‌ നടത്തുന്ന പമ്പുകൾ തുറന്ന് പ്രവർത്തിച്ചു. കടയടച്ച വ്യാപാരികളും വ്യവസായികളും ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ യൂനിറ്റ്‌ തലത്തില്‍ പ്രകടനവും പോസ്േറ്റാഫിസ്‌ മാർച്ചും നടത്തി. കാസര്‍കോട്‌ യൂനിറ്റി​െൻറ നേതൃത്വത്തിൽ ഹെഡ്‌ പോസ്റ്റോഫിസിലേക്ക് നടത്തിയ മാർച്ച് എ.കെ. മൊയ്‌തീന്‍ കുഞ്ഞി ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി നാഗേഷ്‌ ഷെട്ടി, ജില്ല സെക്രട്ടറി ടി.എ. ഇല്യാസ്‌, ട്രഷറര്‍ ബഷീര്‍ കല്ലങ്കടി, ഷെരീഫ്‌ ചെര്‍ക്കള, അബ്‌ദുറഹ്മാന്‍ മുളിയാര്‍, മെഹമൂദ്‌ നായന്മാര്‍മൂല, അഷ്‌റഫ്‌ സുല്‍ത്താന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.