റോഡ് മുറിച്ചുകടക്കവെ ജീപ്പിടിച്ച് യുവതി മരിച്ചു

കാസർകോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് യുവതി മരിച്ചു. മധൂർ പട്ളയിലെ അബ്ദുല്ലയുടെ ഭാര്യ സുലൈഖയാണ് (36) മരിച്ചത്. ചൊവ്വാഴ്ച രാത്രി ചെങ്കള നാലാംമൈല്‍ ദേശീയപാതയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ മംഗളൂരുവിലേക്ക് കൊണ്ടുപോകുംവഴിയാണ് അന്ത്യം. സഹോദര‍​െൻറ മകള്‍ക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ചെര്‍ക്കള ഭാഗത്തുനിന്ന് വന്ന ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മക്കള്‍: അഷ്‌രിഫ, സന, അമാന, ഷസ. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.