മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്: നാളെ വരെ വോട്ടുചേർക്കാം

കണ്ണൂർ: തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മട്ടന്നൂർ നഗരസഭയിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ജൂലൈ 12 വരെ സമയം അനുവദിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. 16,925 പുരുഷന്മാരും 18,705 വനിതകളുമടക്കം ആകെ 35,630 വോട്ടർമാരാണുള്ളത്. 2244 പുതിയ വോട്ടർമാരും ഇത്തവണയുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മുതലുള്ള മുഴുവൻ കാര്യങ്ങളുടെയും മേൽനോട്ടത്തിനായി ഐ.എ.എസ് റാങ്കിലുള്ള നിരീക്ഷകനുണ്ടാവും. ചെലവ് നിരീക്ഷകനെയും നിയോഗിക്കും. പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഉൾപ്പെട്ട ജില്ലതല സമിതിയെയും നിയോഗിക്കും. വോട്ടർപട്ടികയിൽനിന്ന് അർഹരായ പലരും ഒഴിവായതായി രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പറഞ്ഞു. ഇത് പരിഹരിച്ച് പട്ടിക കുറ്റമറ്റതാക്കാൻ നടപടിവേണമെന്ന് അവർ ആവശ്യപ്പെട്ടു. യോഗത്തിൽ കമീഷൻ സെക്രട്ടറി കെ.വി. മുരളി, ജോ. സെക്രട്ടറി സി. രാധാകൃഷ്ണക്കുറുപ്പ്, ജില്ല കലക്ടർ മിർ മുഹമ്മദലി, അസി. കലക്ടർ ആസിഫ് കെ. യൂസുഫ്, ഇലക്ഷൻ െഡപ്യൂട്ടി കലക്ടർ സി.എം. ഗോപിനാഥൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി. പുരുഷോത്തമൻ (സി.പി.എം), കെ.പി. രമേശൻ (ജനതാദൾ എസ്), ചന്ദ്രൻ തില്ലങ്കേരി (ഐ.എൻ.സി), ടി.പി. സുനിൽകുമാർ (സി.എം.പി), എ. ആസാദ് (എസ്.ഡി.പി.ഐ), ഇ.പി. ഷംസുദ്ദീൻ (ഐ.യു.എം.എൽ), വി. മോഹനൻ (ആർ.എസ്.പി), പി.വി. ഷാഹിദ്(എം.വൈ.എൽ), ആർ.ടി. ജോസ് (എൻ.സി.പി), കെ.എം. ബാലകൃഷ്ണൻ (ജനതാദൾ യു), പി. രാജൻ (ബി.ജെ.പി), കെ. മുഹമ്മദ് റാഫി (സി.എം.പി), എം. ദാമോദരൻ (ഐ.എൻ.സി), മുഹമ്മദ് ഇംതിയാസ് (വെൽഫെയർ പാർട്ടി) എന്നിവരും സംബന്ധിച്ചു. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ലഭിച്ചത് 3598 അപേക്ഷകൾ കണ്ണൂർ: മട്ടന്നൂർ നഗരസഭയിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനുമുള്ള പ്രവർത്തനത്തി​െൻറ ഒന്നാംഘട്ടം പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. ആകെ 3598 അപേക്ഷയാണ് വോട്ടർപട്ടികയിൽ ചേർക്കാൻ ലഭിച്ചത്. ഇതിൽ ഹിയറിങ് നടത്തി അർഹരെന്ന് കണ്ടെത്തിയ 2244 പേരെ ഉൾപ്പെടുത്തി. 848 പേരെ ഒഴിവാക്കി. ഇക്കാര്യത്തിൽ ഒരു അപ്പീൽപോലും വന്നിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. സ്വതന്ത്രവും നീതിപൂർണവുമായ തെരഞ്ഞെടുപ്പിനായി എല്ലാവരും അവരവരുടെ ചുമതലകൾ കൃത്യമായി നിർവഹിക്കണമെന്ന് കമീഷൻ നിർദേശിച്ചു. പൊലീസ് റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ പ്രശ്നബാധിത ബൂത്തുകൾ കണ്ടെത്തും. 35 വാർഡിന് ആകെ 35 പോളിങ് സ്റ്റേഷനാണ് ക്രമീകരിക്കുക. യോഗത്തിൽ കമീഷൻ സെക്രട്ടറി കെ.വി. മുരളി, ജോ. സെക്രട്ടറി സി. രാധാകൃഷ്ണക്കുറുപ്പ്, ജില്ല കലക്ടർ മിർ മുഹമ്മദലി, ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം, തദ്ദേശസ്വയംഭരണ വകുപ്പ് മേഖല ജോ. സെക്രട്ടറി മൃൺമയി ജോഷി, അസി. കലക്ടർ ആസിഫ് കെ. യൂസുഫ്, ഇലക്ഷൻ െഡപ്യൂട്ടി കലക്ടർ സി.എം. ഗോപിനാഥൻ, റിട്ടേണിങ് ഓഫിസർമാരായ ഡി.എഫ്.ഒ സുനിൽ പാമിഡി, അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എ.പി. ഇംതിയാസ്, നഗരസഭ സെക്രട്ടറി എം. സുരേശൻ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.