കോഴിക്കടകൾ തുറന്നില്ല

കണ്ണൂർ: വിലകുറച്ച് വിൽക്കാനുള്ള സർക്കാർ നിർദേശത്തിനെതിരെ കോഴിക്കച്ചവടക്കാരുടെ കടയടപ്പ് സമരം ജില്ലയിൽ പൂർണം. ജില്ലയിൽ ഏറക്കുറെ മുഴുവൻ കോഴിക്കടകളും തിങ്കളാഴ്ച തുറന്നില്ല. അനിശ്ചിതകാല കടയടപ്പ് സമരം മുന്നിൽകണ്ട് കോഴിക്കടക്കാർ കടയിലെ സ്റ്റോക്ക് നേരത്തേതന്നെ ഒഴിവാക്കിയിരുന്നു. കടയടപ്പ് സമരത്തി​െൻറ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽനിന്ന് ജില്ലയിലേക്കുള്ള കോഴിവണ്ടികളുടെ വരവും നിലച്ചു. അതേസമയം, വിവാഹപാർട്ടികൾക്കും മറ്റും മുൻകൂർ ഒാർഡർ സ്വീകരിച്ചവരും ഹോട്ടലുകൾക്ക് സ്ഥിരമായി കോഴി ഇറച്ചി നൽകുന്നവരുമായ കോഴിക്കടകൾ ഇറച്ചി എത്തിക്കാൻ ബദൽസംവിധാനം ഏർപ്പെടുത്തി. ഫാമുകളിൽ അറുത്ത് ഇറച്ചിയാക്കി നേരിെട്ടത്തിക്കുകയാണ് ചെയ്തതെന്ന് വ്യാപാരികൾ പറഞ്ഞു. വില കുറക്കണമെന്ന നിർദേശം സർക്കാർ പിൻവലിക്കുന്നതുവരെ കടയടപ്പ് സമരം തുടരുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. ഒാൾ കേരള പോൾട്രി ഫെഡറേഷൻ, ഒാൾ കേരള പോൾട്രി റീട്ടയിൽ സെല്ലേഴ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് സമരം. കോഴിഫാമുകളിൽനിന്ന് 100 രൂപ വരെ നൽകിവാങ്ങുന്ന കോഴി 87 രൂപക്ക് വിൽക്കണമെന്ന സർക്കാർ നിർദേശം നടപ്പാക്കാനാകില്ലെന്നാണ് ഇവരുടെ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.