ഓഫിസ് ഉദ്​ഘാടനവും റേഷൻ വിതരണവും

പെരിങ്ങത്തൂര്‍: സൗത്ത് അണിയാരം 'യുവ കൂട്ടായ്മ' യുടെയും ഉസ്മാസ് ക്ലബി‍​െൻറയും ഓഫിസ് ഉദ്ഘാടനവും സൗജന്യ റേഷൻ വിതരണവും നടന്നു. സൗത്ത് അണിയാരം മാക്കാണ്ടി പീടികക്ക് സമീപം ആരംഭിച്ച യുവകൂട്ടായ്മയുടെ ഓഫിസ് ഉദ്ഘാടനം പാനൂര്‍ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എ. നാസര്‍ ഉദ്ഘാടനം ചെയ്തു. ഉസ്മാസ് ക്ലബ് ഓഫിസ് ഉദ്ഘാടനം പാനൂർ മുനിസിപ്പൽ മുസ്ലിം ലീഗ് െസക്രട്ടറി എന്‍.പി. മുനീര്‍ നിർവഹിച്ചു. പിന്നാക്ക കുടുംബങ്ങള്‍ക്ക് സൗജന്യ റേഷൻ വിതരണവും നടന്നു. യുവ കൂട്ടായ്മ പ്രസിഡൻറ് എ.വി. അഷ്റഫ് അധ്യക്ഷത വഹിച്ചു. െസക്രട്ടറി എന്‍. ഇസ്മായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. രാജു ശ്രീധരൻ, വി.പി. റഹീസ്, മുനീർ കീണാരി, വി.പി. റസാഖ്, ബാവ ഖത്തർ, റംഷാദ് പയലത്ത്, എന്‍. അഷ്കർ, റഫീഖ് വലിയപറമ്പത്ത്, പി.എ. അൻസാർ, കെ.വി. നൗഷാദ് എന്നിവർ സംസാരിച്ചു. വി.പി. അഷ്റഫ് സ്വാഗതവും റഫീഖ് പയലത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.