ഇരിട്ടി: ബസ്സ്റ്റാൻഡിലെ ട്രാഫിക് നിയമലംഘനത്തിനെതിരെ െപാലീസ് നടപടി തുടങ്ങി. നിയമം ലംഘിച്ച് സ്റ്റാൻഡിലേക്ക് അമിത വേഗതയിൽ വന്ന രണ്ട് സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം ബസുകളുടെ മത്സരയോട്ടത്തിൽ കാൽനടക്കാരിയുടെ കാൽപാദം അറ്റുപോയിരുന്നു. സ്റ്റാൻഡിലെ കുത്തഴിഞ്ഞ ട്രാഫിക് സംവിധാനത്തെപ്പറ്റിയും പൊലീസ് സേവനം ലഭ്യമാവാത്തതിനെപ്പറ്റിയും കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇേതത്തുടർന്ന് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ പകൽ മുഴുസമയം പൊലീസിനെ നിയോഗിക്കാൻ തീരുമാനമായി. അരമണിക്കൂറിൽ കൂടുതൽ സമയം സ്റ്റാൻഡിൽ നിർത്തിയിടുന്ന ബസുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. സ്റ്റാൻഡിലേക്ക് അമിത വേഗതയിൽ പ്രവേശിക്കുന്ന ബസുകൾ കണ്ടെത്താൻ പ്രത്യേക പരിശോധനയും നടത്തുമെന്ന് ഇരിട്ടി എസ്.ഐ സഞ്ജയ്കുമാർ അറിയിച്ചു. ശനിയാഴ്ച വൺവേ ലംഘിച്ച് സ്റ്റാൻഡിലേക്ക് അമിത വേഗതയിൽ വന്ന രണ്ട് ബസുകൾക്കെതിരെ പൊതുസുരക്ഷക്ക് ഭീഷണി എന്ന വകുപ്പ് ഉപയോഗിച്ചാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.