ഓവുചാൽനിർമാണം പാതിവഴിയില്‍; -വെള്ളക്കെട്ട് ആരോഗ്യപ്രശ്​നങ്ങള്‍ക്ക് കാരണമാകുന്നു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-പിലാത്തറ റോഡ് നിര്‍മാണം അന്തിമഘട്ടത്തിൽ എത്തിനില്‍ക്കുമ്പോള്‍ റോഡിനിരുവശത്തുമുള്ള ഓവുചാൽനിർമാണം പാതിവഴിയില്‍. ഓവുചാലിൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. ഇത് ദുർഗന്ധത്തിന് കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു. ഭൂരിഭാഗം സ്ഥലങ്ങളിലും ഓവുചാല്‍ സ്ലാബിട്ട് മൂടാത്തതിനാല്‍ അപകടഭീഷണിയുമുണ്ട്. റോഡ് ടാർ ചെയ്തതിനുശേഷമാണ് പലസ്ഥലങ്ങളിലും ഓവുചാലിനായി വെട്ടിപ്പൊളിച്ചത്. ഇത് യഥാസമയം പൂർവസ്ഥിതിയിലാക്കാത്തതും അപകടകാരണമാകുന്നുണ്ട്. ചെറുകുന്ന്, കണ്ണപുരം, ഇരിണാവ്, പാപ്പിനിശ്ശേരി എന്നിവിടങ്ങളിൽ പലസ്ഥലത്തും മണ്ണും മറ്റും റോഡിലേക്ക് കൂട്ടിയിട്ടനിലയിലാണ്. ഇതുമൂലം കാൽനടക്കാരും ഇരുചക്രവാഹന യാത്രക്കാരും അപകടത്തിൽപെടുന്നത് പതിവാണ്. കെ.എസ്.ടി.പി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. അന്താരാഷ്ട്രനിലവാരത്തില്‍ നടത്തുന്ന റോഡ്‌ നിർമാണത്തി​െൻറ അപാകത പരിഹരിക്കാന്‍ നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.