ക്ഷേമനിധിയിലേക്കുള്ള ഉടമകളുടെ വിഹിതം ഉടൻ അടക്കണം ^സ്വർണത്തൊഴിലാളി യൂനിയൻ

ക്ഷേമനിധിയിലേക്കുള്ള ഉടമകളുടെ വിഹിതം ഉടൻ അടക്കണം -സ്വർണത്തൊഴിലാളി യൂനിയൻ കണ്ണൂർ: ആഭരണത്തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള ഉടമകളുടെ വിഹിതം ഉടൻ അടക്കണമെന്ന് ജില്ല സ്വർണത്തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒ. സജിത്ത് അധ്യക്ഷത വഹിച്ചു. ആഭരണത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. സോമസുന്ദരന് യോഗത്തിൽ സ്വീകരണം നൽകി. തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. കുടുവൻ പത്മനാഭൻ സംസാരിച്ചു. െക. മനോഹരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ. മനോഹരൻ (പ്രസി), കുടുവൻ പത്മനാഭൻ, സുരേഷ്കുമാർ, പി. മനോഹരൻ (വൈസ് പ്രസി), െക.സി. ജ്യോതീന്ദ്രൻ (സെക്ര), കെ.വി. പ്രസന്നൻ, എൻ. ഷിബു, ഇ.എസ്. സന്തോഷ് (ജോ. സെക്ര), ഒ. സജിത്ത് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.