ഓഡിറ്റോറിയം നിർമാണം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ഓഫിസ് വളപ്പിലെ ഓടുമേഞ്ഞ കെട്ടിടം പൊളിച്ചുനീക്കി അത്യാധുനിക രീതിയിലുള്ള ഓഡിറ്റോറിയം നിർമിക്കും. രണ്ടുകോടി 20 ലക്ഷം രൂപ ചെലവഴിച്ച് പണിയുന്ന ഓഡിറ്റോറിയത്തി​െൻറ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കും. നിലവിൽ നഗരസഭ കാൻറീൻ പ്രവർത്തിക്കുന്ന പഴയ മൃഗാശുപത്രി ഉൾപ്പെടെയുള്ള ഓടുമേഞ്ഞ കെട്ടിടം പൊളിച്ചുമാറ്റിയാണ് ഓഡിറ്റോറിയം നിർമിക്കുക. നിലവിലെ കെട്ടിടത്തിന് 57 വർഷം പഴക്കമുണ്ട്. ഓടും മേൽക്കൂരയും ചുമരുകളെല്ലാം കാലപ്പഴക്കത്താൽ ശോഷിച്ചിരിക്കുകയാണ്. ഏത് നിമിഷവും നിലംപൊത്താമെന്ന സ്ഥിതിയിലാണ്. ഈ സാഹചര്യത്തിലാണ് കെട്ടിടം പൊളിക്കാൻ തളിപ്പറമ്പ് നഗരസഭ കൗൺസിൽ തീരുമാനിച്ചത്. പൊളിച്ചുമാറ്റുന്ന കെട്ടിടം നിലനിൽക്കുന്ന സ്ഥലവും നേരത്തേ ടൗൺഹാൾ നിലനിന്നിരുന്ന സ്ഥലവും ഉൾക്കൊള്ളിച്ചാണ് പുതിയ ഓഡിറ്റോറിയം നിർമിക്കുക. ഇതി​െൻറ പ്ലാൻ തയാറായിക്കഴിഞ്ഞു. ഒരേസമയം 700 പേർക്കിരിക്കാവുന്ന സൗകര്യം ഓഡിറ്റോറിയത്തിലുണ്ടാവും. ഭക്ഷണ ഹാൾ, പാചകപ്പുര, വിശാലമായ പാർക്കിങ് സൗകര്യം, പൂന്തോട്ടം, ശൗചാലയങ്ങൾ എന്നിവയും ഒരുക്കും. കൂടാതെ ഇതി​െൻറ ചുറ്റുമതിൽ നിൽക്കുന്ന ഭാഗത്തായി ആറ് കടമുറികളും പണിയും. സോളാർ പാനൽ ഉപയോഗിച്ചാവും ഓഡിറ്റോറിയത്തിലേക്കുള്ള ഊർജം കണ്ടെത്തുക. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുകയാണെന്ന് തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം പറഞ്ഞു. അനുശോചിച്ചു തളിപ്പറമ്പ്: കീഴാറ്റൂർ, പാളയാട്, പുളിമ്പറമ്പ് തീയ സമുദായ സംഘം മുൻ ട്രഷററും പ്രവർത്തക സമിതി അംഗവുമായ പുതുശ്ശേരി രവീന്ദ്ര​െൻറ നിര്യാണത്തിൽ സംഘം യോഗം അനുശോചിച്ചു. പ്രസിഡൻറ് ഇ.പി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുതിരുമ്മൽ ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.